top of page

ക്രിസ്ത്വാനുഭവത്തിൽ നമുക്കും പങ്കുചേരാം

ഫാ. ടോണി മാത്യു


ഈശോയുടെ ജനനം ആദ്യമായി അടുത്തറിഞ്ഞ ആട്ടിടയന്മാരുടെ നിഷ്കളങ്കമായ പ്രതികരണം ക്രിസ്തുമസ്‌ ആഘോഷിക്കുന്ന നമുക്ക്‌ അനുകരണീയമാണ്‌. ദൈവദുതന്മാരുടെ ഭാഷയില്‍ സര്‍വ്വലോകത്തിനും സന്തോഷം പകരുന്ന സദ്വാര്‍ത്ത ആദ്യമായി ശ്രവിക്കുവാനും നേരില്‍ കണ്ട്‌ അനുഭവിക്കുവാനും ഭാഗ്യം ലഭിച്ചത്‌ മനുഷ്യരുടെ ഇടയില്‍ അവഗണിക്കപ്പെട്ട ചിലര്‍ക്കാണ്‌. ലോകചരിത്രത്തിലെ, യഹുദസമുഹത്തിലെ മേലേക്കിടയിലുള്ള പുരോഹിതന്മാരും ഫരിസേയരും, സദുക്കായരുമെല്ലാം യൂദയായിലെ ബദ്ലഹേമില്‍ ഉണ്ടായിരുന്നു. രാജാക്കന്മാരും പ്രഭുക്കന്മാരും ഉള്‍പ്പെടെ സമൂഹത്തില്‍ നിലയും, വിലയും, വലിപ്പവും, മഹിമയുമുള്ളവരും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും രക്ഷയുടെ സദ്വാര്‍ത്ത ആദ്യമായി ശ്രവിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല. എന്തുകൊണ്ട്‌ ഈ പ്രധാന വ്യക്തികളെല്ലാം ഉപേക്ഷിക്കപ്പെട്ടു? ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഈ സംഭവത്തിന്‌, ലോകത്തിന്റെ ഗതിവിഗതികളെ തിരിച്ചുവിട്ട ഈ സംഭവത്തിന്‌ സാക്ഷികളാകാന്‍ സമൂഹത്തിലെ അവഗണിക്കപ്പെട്ട വര്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും ഭാഗ്യം ലഭിച്ചുവെങ്കില്‍ അത്‌ യാദൃശ്ചികമാണ്‌ എന്ന്‌ പറയാന്‍ സാധിക്കുകയില്ല. അത്‌ ദൈവത്തിന്റെ പ്രത്യേകമായ തെരഞ്ഞെടുപ്പിപുടെ തന്നെയാണ്‌ സംഭവിച്ചത്‌. സമൂഹത്തിലെ മേലേക്കിടക്കാര്‍ യാദൃശ്ചികമായി ഉപേക്ഷിക്കപ്പെട്ടവരല്ല, മനഃപൂര്‍വ്വം ഉപേക്ഷിക്കപ്പെട്ടവരാണ. രക്ഷാകരചരിത്രത്തില്‍ ഒന്നും യാദൃശ്ചികമായി സംഭവിക്കുന്നില്ല. ഓരോ സംഭവത്തിന്റെ പിന്നിലും ദൈവത്തിന്റെ അനന്തമായ സ്നേഹപരിപാലനയുള്ള കരങ്ങളാണ്‌ പ്രവര്‍ത്തിക്കുന്നത്‌.


രക്ഷകന്റെ ജനനം ആദ്യമായി അറിയാന്‍ ഭാഗ്യം ലഭിച്ച ഈ പാവപ്പെട്ട മനുഷ്യര്‍ക്ക്‌ എന്തോ ചില പ്രത്യേകതകള്‍ ഉണ്ട്‌. ഒന്നാമതായി, അവര്‍ ദരിദ്രരായിരുന്നു. ഭാതികമായി ഒന്നും ഇല്ലാത്തവര്‍, അന്നന്നത്തെ അപ്പത്തനുവേണ്ടി കഠിനമായി അദ്ധ്നിക്കുന്നവര്‍, അന്തിയുറങ്ങാന്‍ ചെറ്റപ്പുര പോലുമില്ലാത്തവര്‍, വഴിവക്കത്ത്‌ രാത്രി കഴിഞ്ഞവര്‍, തണുപ്പകറ്റാന്‍ വസ്ത്രമില്ലാത്തവര്‍. സമൂഹത്തില്‍ നിലയും വിലയും ഇല്ലാത്തവര്‍ തങ്ങളുടെ ദൈവം മാ

ത്രമേ ആശ്രയമുള്ളു എന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നു. രണ്ടാമതായി, അവര്‍ എളിമയുള്ളവര്‍ ആയിരുന്നു. “ക്രിസ്തുനാഥന്‍ തന്നെത്തന്നെ ശൂന്യനാക്കി. ദൈവത്തിന്റെ രുപത്തില്‍ ആയിരുന്നുവെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല' (ഫിലിപ്പി 2: 6). സ്വയം ശുന്യമാക്കലാണ്‌ ദൈവത്തിന്റെ മനുഷ്യവതാരം. ദൈവത്തെകൂടാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന ബോദ്ധ്യമുള്ളവര്‍ എളിമപ്പെടാ൯ ശ്രമിക്കണം.


മുന്നാമതായി, അവര്‍ ഹൃദയശുദ്ധി ഉള്ളവരായിരുന്നു, നിഷ്കളങ്കരായിരുന്നു, ആത്മാര്‍ത്ഥതയുള്ളവരായിരുന്നു. “ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍, അവര്‍ ദൈവത്തെ കാണും” (മത്താ. 5: 8). ലോകത്തിന്റെ കാപട്യമൊന്നും അവരിലില്ലായിരുന്നു. ദൈവദൂതന്‍ രക്ഷയുടെ സന്ദേശം അറിയിച്ചയുടനെഅവര്‍ അത്‌ വിശ്വസിച്ചു, ഒട്ടും സംശയിച്ചിലു. നമുക്ക്‌ ബദ്ലഹേം വരെ പോകാം, കര്‍ത്താവ്‌ നമ്മെ അറിയിച്ച ഈ സംഭവം നമുക്ക്‌

കാണാം. ഇതായിരുന്നു അവരുടെ മനോഭാവം. അവര്‍ ഉടനെ എഴുന്നേറ്റുപോയി തങ്ങള്‍കണ്ട നിസ്സഹായനായ ആ ശിശുവില്‍ അവര്‍ദൈവത്തെ കണ്ടു.


ക്രിസ്തുനാഥന്‍ എന്തു ദാതൃവുമായിലോകത്തിലേക്ക്‌ വന്നുവോ, അതേ ദൌത്യം തന്നെ നമുക്കും ഉണ്ട്‌. ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുവാനും ഹൃദയവ്യഥഅനുഭവിക്കുന്നവരെ അശ്വസിപ്പിക്കാനുംബന്ധിതരെ മോചിപ്പിക്കുവാനുമായി നാംവിളിക്കപ്പെട്ടിരിക്കുന്നു. വിശപ്പ്‌ വിളിയില്‍,വേദനിക്കുന്നവന്റെ കണ്ണുനീരില്‍, മര്‍ദിതന്റെ വിലങ്ങുകളില്‍ നാം വചനം ശ്രവിക്കണം.


 
 
 

Comments


bottom of page