സുവര്‍ണ്ണ ജൂബിലി ആഘോഷികുന്ന സിസ്റ്റർ ഫ്രാൻസിസ്‌മാരിയുടെ ജീവിതവഴികളിലൂടേ...
1943 ജൂണ്‍ 16 - ആം തീയതി തൃശൂര്‍ ജില്ലയിലെ പൊയ്യ എന്ന ഗ്രാമത്തില്‍ ശ്രീ. ഫ്രാന്‍സിസിൻ്റെയും കൊച്ചുമറിയത്തിൻ്റെയും ഏഴാമത്തെ മകളായി സിസ്റ്റര്‍ ഫ്രാന്‍സിസ് മാരി ജനിച്ചു. ക്രിസ്തീയ വിശ്വാസത്തില്‍ ആഴത്തില്‍ വളര്‍ന്നുവന്ന സിസ്റ്റര്‍ അനുദിന ദിവ്യബലിയിലും കൂദാശജീവിതത്തിലും സദാ തത്പരയായിരുന്നു. സമര്‍പ്പിത ജീവതത്തെ പുണര്‍ന്നുകൊണ്ട് മിഷണറിയായി ജീവിക്കാനുള്ള ആഗ്രഹം കുഞ്ഞുനാള്‍ മുതലെ ഉള്ളില്‍ കൊണ്ടുനടന്നിരുന്നസിസ്റ്റര്‍, തൻ്റെ ഹൈസ്‌കൂള്‍ പഠനവും ടീച്ചേഴ്‌സ് ട്രൈനിംഗ് കോഴ്‌സും പൂര്‍ത്തിയാക്കി ഒരധ്യാപികയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് സമര്‍പ്പണ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ആഗ്രഹം കുടുംബാംഗങ്ങള്‍ അംഗീകരിച്ചത്.
1966 ഡിസംബര്‍ 1 - ആം തീയതി സ്വഭവനം വിട്ട് സെക്കന്തരാബാദിലുള്ള സെന്റ് ആന്‍സ് സന്യാസ സഭയില്‍ ചേര്‍ന്ന് സന്യാസ പഠനം പൂര്‍ത്തിയാക്കി. 1970 ജൂണ്‍ 9 ന് പ്രഥമ വ്രതവാഗ്ദാനവും 1976 ജനുവരി 1 ന് നിത്യവ്രതവാഗ്ദാനവും സ്വീകരിച്ചു..
സമര്‍പ്പിത ജീവിതത്തിന്റെ ആദ്യനാളൂകളില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ മഠങ്ങളില്‍ വിദ്യാഭ്യാസ മേഖലയിലും, ആതുരശുശ്രൂഷാ സേവനരംഗത്തും, മിഷന്‍ പ്രവര്‍ത്തനങ്ങളിലും തൻ്റെ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചുകൊണ്ട് യേശുനാഥനായി അനേകായിരം ആത്മാക്കളെ നേടുവാന്‍ സിസ്റ്ററിന് സാധിച്ചു.
1999 _ ല്‍ ആയൂർ സെന്റ് ജോര്‍ജജ് യു. പി. സ്‌കൂളിൽ നിന്ന് ഹെഡ്മിസ്‌ട്ര സായി വിരമിച്ച സിസ്റ്റര്‍ പിന്നീടുള്ള തന്റെ നാളുകള്‍മുഴുവൻ മിഷന്‍ പ്രവർത്തനത്തിനായി മാറ്റിവച്ചു. ഭവനസന്ദര്‍ശനത്തിലൂടെയും പാവങ്ങളുടെ ഇടയില്‍ സമയം ചെലവഴിച്ചൂും അനേകായിരങ്ങള്‍ക്ക് മറക്കാനാവാത്ത ഒരമ്മയായി തീരാനുള്ള പ്രത്യേക വരം ദൈവം നല്കി.
തൃശൂര്‍ ജില്ലയിലെ പൊയ്യ എന്ന ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച സിസ്റ്റര്‍ ഫ്രാന്‍സിസ് മാരിയുടെ ജീവിതയാത്ര തിരുവനന്തപുരം ജില്ലയിലെ വ്ളാത്താങ്കര എന്നകുഞ്ഞു ഗ്രാമത്തിൽ എത്തിനില്ക്കുമ്പോള്‍, പിന്നിട്ട വഴികളില്‍ കൈപിടിച്ചു നടത്തിയ നല്ലവനായ ദൈവത്തിന്റെയും മനുഷ്യരുടെയും സ്നേഹവും കരുതലും സാന്ത്വനവും എത്രമാത്രമാണെന്ന് ഇന്നും അനുഭവിച്ചറിയുന്നു.
സമര്‍പ്പിത ജീവിതത്തിന്റെ നീണ്ട 50 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇതാ കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! (ലൂക്ക.1:38), എന്ന് പ്രത്യുത്തരം നല്കികൊണ്ട് വിശുദ്ധ മായൊരു ജീവിതം വിശ്വസ്ഥതയോടെ ജീവിച്ച സിസ്റ്റര്‍ ഫ്രാന്‍സിസ്മാരിക്ക് സുവര്‍ണ്ണ ജൂബിലിയൂടെ ഒരായിരം ആശംസകള്‍ സ്നേഹപൂര്‍വ്വം നേരൂന്നതോടൊപ്പം, യേശുനാഥനു വേണ്ടി ഇനിയും അനേകം വര്‍ഷങ്ങള്‍ സേവനം ചെയ്യാനുള്ള കൃപാവരങ്ങളും ആയൂരാരോഗ്യവും നല്കി സിസ്റ്ററിനെ അനുഗ്രഹിക്കണമെയെന്നും പ്രാര്‍ത്ഥിക്കുന്നു.
Comments