top of page
Writer's pictureEditor

​യുവജനം ഫ്രാന്‍സിസ്‌ പാപ്പയുടെ കണ്ണുകളിലൂടെ...


യു​വ ക്രൈസ്തവനോട്‌ ഫ്രാന്‍സിസ്‌​പാപ്പ പറയാന്‍ ആഗ്രഹിക്കുന്ന ആദ്യവാക്കുകള്‍ ഇപ്രകാരമാണ്‌, ക്രിസ്തു ജീവിക്കുന്നു.​ നിങ്ങള്‍ ജീവനുള്ളവരായിരിക്കാന്‍ അവിടുന്ന്‌​ ആഗ്രഹിക്കുന്നു. യുവത്വം അഭിമാനത്തി​ൻ്റെ ​ഉറവിടമായി കാണുന്നവരാണ്‌ നമ്മിലേറിയപങ്കും. കൂട്ടുകാരുടേയോ, മുതിര്‍ന്നവരുടേയോ മറ്റുള്ള ആരുടെ മുന്നിലുമാകട്ടെ നമ്മുടെ​ ​അഭിമാനത്തിന്‌ ക്ഷതമേല്‍ക്കുന്ന ഒരു വാക്കോ, പ്രവൃത്തിയോ അത്‌ സ്വന്തം അമ്മയില്‍​ ​നിന്ന്‌ ഉണ്ടായാല്‍ പോലും നമുക്കത്‌ പൊറുക്കാനാകുന്നില്ല. ഇത്തരത്തിലുള്ള ജീവിതസാഹചര്യങ്ങളില്‍ പാപ്പയുടെ വാക്കുകള്‍ നാം ഓര്‍മ്മിക്കണം. യുവത്വം അഭിമാനത്തിന്റെ ഒരു ഉറവിടമാണെന്നതിനേക്കാള്‍ ദൈവത്തിന്റെ ദാനമാണ്‌. യവനം യുവാക്കള്‍ക്ക്‌ അനുഗ്രഹീത സമയമാണ്‌. അതോടൊപ്പം സഭയ്ക്കും ലോകത്തിനും കൃപയാണ്‌, സന്തോഷമാണ്‌, പ്രതീക്ഷയാണ്‌, അനുഗ്രഹവുമാണ്‌. ഇങ്ങനെയുള്ള യാവനത്തെ മുല്യമേറിയ ഒരുനിമിഷമായി കാണണം.


യുവാക്കള്‍ എപ്പോഴും അസ്വസ്ഥരാണ്‌.​ ​അവരുടെ ആഗ്രഹങ്ങളാണ്‌ പലപ്പോഴും അസ്വ​​സ്ഥതകളായി മാറുന്നത്‌. വിശുദ്ധ അഗസ്തീനോസ്‌ പറഞ്ഞതുപോലെ “കര്‍ത്താവേ​ ​അങ്ങ്‌ ഞങ്ങളെ അങ്ങേക്കുവേണ്ടി സൃഷ്ടിച്ചു. അങ്ങില്‍ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങള്‍ അസ്വസ്ഥമായിരിക്കും.” ആഗ്രഹങ്ങള്‍ അസ്വസ്ഥതകളായി നിലനില്‍ക്കാതെ ക്രിസ്തു ആഗ്രഹിക്കുന്നതലത്തില്‍ എത്തിച്ചേരാന്‍ ഓരോ ക്രൈസ്തവ യുവജനത്തിനും കഴിയണം.


യുവത്വകാലഘട്ടത്തിന്റെ മറ്റൊരു പ്രത്യേകത തിരഞ്ഞെടുപ്പുകളുടെ കാലഘട്ടമെന്നതാണ്‌. ഇവിടെയാണ്‌ നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം പ്രതിഫലിപ്പിക്കുന്നത്‌. നമ്മുടെ പ്രത്യാശകള്‍, സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍ ഇവയൊക്കെ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം. എന്നാല്‍ നമ്മെ പിന്നിലേക്ക്‌ വ​ലിക്കുന്ന ഒരു പ്രലോഭനത്തെക്കുറിച്ച്‌ എപ്പോഴും ജാഗ്രതയുളളവരായിരിക്കുക. നമ്മുടെ​ ​എറ്റവും നല്ല സ്വപ്നങ്ങള്‍ സാക്ഷാത്കൃതമാകുന്നത്‌ പ്രത്യാശയിലൂടെയും, ക്ഷമാശീലത്തിലൂടെയും, സമര്‍പ്പണത്തിലൂടെയുമാണ്‌.​ ​ധൃതി പിടിക്കലിലൂടെയല്ല.​


​യുവജനം ആരായിരിക്കണമെന്ന്‌ ഫ്രാന്‍സിസ്‌ പാപ്പയുടെ വാക്കുകളിലൂടെ നമുക്ക്‌​ ​മനസിലാക്കാം. “ഒരു ബാല്‍ക്കണിയില്‍ നിന്ന്‌​ ജീവിതത്തെ നിരീക്ഷിക്കരുത്‌. സന്തോഷ​ത്തെ ഒരു ആംചെയറായി തെറ്റിദ്ധരിക്കരുത്‌.​ നിങ്ങളുടെ ജീവിതം ഒരു സ്ക്രീനിനു പിന്നില്‍​ നയിക്കുകയും അരുത്‌. നിറുത്തിയിട്ടിരിക്കുന്ന​ കാറുകളാകരുത്. ജീവിതത്തിലൂടെ അനസ്തേഷ്യ ഏറ്റുവാങ്ങി പോകുകയോ, ടൂറിസ്റ്റു​​കളെപ്പോലെ ലോകത്തെ സമീപിക്കുകയോ​ അരുത്‌. സ്വരം കേള്‍പ്പിക്കുക, കൂടിന്റെ വാതില്‍ തുറക്കുക, പുറത്തിറങ്ങി പറക്കുക, ദയ​​വായി അകാല റിട്ടയര്‍മെന്റ്‌ സ്വീകരിക്കാതിരിക്കുക..


​ഇന്നത്തെ യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ഒരു മേഖലയാണ്‌ സവഹ്ൃദം. സഹൃദം വളരുകയും അത്‌​ ​ആരെങ്കിലും ചോദ്യം ചെയ്യപ്പെട്ടാല്‍പോലും​ ​ഏറെ ന്യായീകരണങ്ങള്‍ നിരത്തി സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന യുവജനങ്ങളെ​​യാണ്‌ നാം കാണുന്നത്‌. ഇവിടെയാണ്‌ പാ

പ്രയുടെ വാക്കുകള്‍ ​അന്വ​ര്‍ത്ഥമാകുന്നത്‌.​ സവഹ്ൃദം ക്രിസ്തുവിനോടുകുടി ആയിരിക്കണം. ആഴത്തിലുള്ള രഹസ്യങ്ങളെക്കുറിച്ച്‌​ ഒരു ഹൃത്തിനോട്‌ പറയുന്നതുപോലെ ക്രിസ്തുവിനോട്‌ പ്രാര്‍ത്ഥനയിലൂടെ സംഭാഷണം നടത്തണം. പരിശുദ്ധാത്മാവിന്റെ ശക്തിയോടെ അത്‌ മുന്നോട്ടു പോകണം. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ നാം സൌഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ അതിനിടയ്ക്ക്‌ നെറ്റ്കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടാല്‍​ നാം എന്തുമാത്രം അസ്വസ്ഥരാകാറും, വിഷമിക്കാറുമുണ്ട്‌. പക്ഷേ ഈ ഇന്റര്‍നെറ്റ്‌ ബന്ധം​ ​യേശുവായിട്ടാണെങ്കില്‍ ഈ വിഷമവും​ പ്രയാസവും നമുക്ക്‌ ഉണ്ടാകാറുണ്ടോ. നാം​ ഓരോരുത്തരും ചിന്തിച്ചുനോക്കുക. ക്രിസ്തു​വുമായുള്ള ഇന്റര്‍നെറ്റ്‌ ബന്ധം നഷ്ടപ്പെടാതിരിക്കാന്‍ നാം പരിശ്രമിക്കണം.അതായത്‌

സംഭാഷണം നിര്‍ത്താന്‍ പാടില്ല. അവിടത്തെ​ ​ശ്രവിച്ചുകൊണ്ടിരിക്കണം. ജീവിതം അവിടുന്നുമായി പങ്കിടണം. എന്തുചെയ്ുണമെന്ന്‌ ഉറപ്പില്ലാത്തപ്പോള്‍ അവിടുത്തോടു ചോദിക്കണം.


​യുവജനങ്ങള്‍ ശ്രദ്ധവയ്ക്കുന്ന മറ്റൊരു മേഖല അനുകരണമാണ്‌. അനുകരണത്തെക്കുറിച്ച്‌ വ്യക്തമായ കാഴ്ചപ്പാട്‌ പാപ്പ നല്‍കുന്നു.​ “മറ്റുള്ളവരെ പകര്‍ത്തികൊണ്ട്‌ ആരും വിശുദ്ധരാവുകയോ, സമ്പൂര്‍ണത കണ്ടെത്തുകയോ ചെയ്യുകയില്ല. വിശുദ്ധരെ അനുകരിക്കുകയെന്നതിന്‌ അവരുടെ ജീവിതരീതിയും വിശുദ്ധജീവിത മാര്‍ഗ്ഗവും പകര്‍ത്തുകയെന്ന്‌​ ​അര്‍ത്ഥമില്ല. സഹായകവും, പ്രചോദനകരവുമായേക്കാവുന്ന ചില സാക്ഷ്യങ്ങളുണ്ട്‌. പ

ക്ഷേ നമ്മള്‍ അത്‌ പകര്‍ത്തരുത്‌. കാരണം​ ​നമ്മെ സംബന്ധിച്ച്‌ കര്‍ത്താവ്‌ നിശ്ചയിച്ചിട്ടുള്ള സവിശേഷമായ പാതയില്‍ നിന്ന്‌ അത്‌​ ​നമ്മെ മാറ്റിക്കളയും”. നീ ആരാണെന്ന്‌ നീ​ കണ്ടുപിടിക്കണം. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും ചിന്തിച്ചാലും വിശുദ്ധനാകാനുള്ള വഴി​ നീ കണ്ടുപിടിക്കണം. ഒരിക്കലും ഫോട്ടോ

കോപ്പി ആകരുത്‌. വിശുദ്ധ യോഹന്നാന്റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്‌. ഓരോരുത്തനും സ്വന്തം രീതിയില്‍ ഗുണമെടുക്കണമെന്നാണ്‌. എന്തെന്നാല്‍ ഏകദൈവം തന്റെ​ ​കൃപ കുറേപ്പേര്‍ക്ക്‌ ഒരു തരത്തിലും മറ്റുള്ളവര്‍ക്ക്‌ മറ്റുതരത്തിലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.


​യുവജനങ്ങൾക്കു വേണ്ട മറ്റൊരു ഗുണമായി ഫ്രാന്‍സിസ്‌ പാപ്പ ഈന്നല്‍ നല്‍കുന്ന​ത്‌ ക്ഷമ എന്നതാണ്‌. ക്ഷമിക്കാനുള്ള ദൈവത്തിന്റെ ആഹ്വാനം ശ്രവിക്കുന്നത്‌ ഒരിക്കലും​ ​നിര്‍ത്തരുത്‌. മറ്റൊരാളുമായി രമൃതപ്പെടാന്‍​ ​ഒന്നാമതായി ആ വ്യക്തിയിലെ നന്മ കാണാന്‍ നമുക്ക്‌ കഴിയണം. ദൈവമാണ്‌ ആ​ ​നന്മയോടെ അയാളെ സൃഷ്ടിച്ചത്‌. വ്യക്തി​ ​ചെയ്ത ദ്രോഹത്തെ നിങ്ങള്‍ വെറുക്കുക. എന്നാല്‍ ആ വ്യക്തിയെ അയാള്‍ക്ക്‌ ​ദൗ​ര്‍ബല്യമുണ്ടെങ്കിലും നമ്മള്‍ സ്നേഹിക്കണം. എന്തെന്നാല്‍ ആ വ്യക്തിയില്‍ നമ്മള്‍ ദൈവത്തിന്റെ​ ​പ്രതിച്ഛായ കാണുന്നു.


​അടുത്തതായി, പങ്കുവയ്ക്കപ്പെടുന്നവരാകണം യുവജനങ്ങള്‍. യേശുവിനേയും അവിടുന്ന്‌ നല്‍കിയ വിശ്വാസത്തേയും പങ്കുവയ്ക്കപ്പെടണം. ബൈബിള്‍ തന്നെ ഇതിന്‌ സാക്ഷ്യം വഹിക്കുന്നു. സ്വീകരിക്കുന്നതിനേക്കാള്‍ കൊടുക്കുന്നതാണ്‌ ശ്രേയസ്കരം(അപ്പ 20.35)​.​ സന്തോഷപൂര്‍വ്വം​ ​കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.


​യുവജനങ്ങളായ നാം ഓരോരുത്തരും സമര്‍പ്പണം ചെയ്യുന്നവരാകണം. ചെറിയ ഗ്രുപ്പുകളില്‍ നിന്ന്‌ അപ്പുറത്തേയ്ക്ക്‌ പോയി എല്ലാവരും പൊതുനന്മയ്ക്കുവേണ്ടി അധ്വാനിക്കുന്ന സാമൂഹിക സനഹൃദത്തെ വളര്‍ത്തുന്നവരാകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ക്ക്‌ ക്രൈസ്തവ മൂല്യങ്ങളില്‍ നിന്ന്‌ പ്രത്യുത്തരം നല്‍കാന്‍ നമുക്ക്‌കഴിയണം. ഓടിക്കൊണ്ടിരിക്കുക.​ ​ഓട്ടം ഓടുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ശക്തിയുണ്ടാ​​കണം. ഫ്രാന്‍സിസ്‌ പാപ്പ ആഗ്രഹിച്ച തരത്തിലുള്ള യുവജനങ്ങളാകാന്‍ സഭയിലെ യുവജനങ്ങള്‍ക്ക്‌ കഴിയട്ടെ. പനാമയില്‍ സമ്മേളിച്ച യുവാക്കളോടു പാപ്പ ഇപ്രകാരം പറയുന്നു. “നിങ്ങളുടെ വേരുകളെ ശ്രദ്ധിക്കുക. കാരണം വളരാനും പുഷ്പ്പിക്കാനും ഫലം പുറപ്പെടുവിക്കാനുമുള്ള ശക്തി വേരുകളില്‍​ ​നിന്നാണ്‌ വരുന്നത്‌”. ഈ വാക്കുകള്‍ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ ​അന്വര്‍ത്ഥമാകട്ടെ.




​​



120 views0 comments

Recent Posts

See All

Comments


bottom of page