Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
ദൈവമാതാവിൻ്റെ ലുത്തിനിയ
കർത്താവേ അനുഗ്രഹിക്കണമേ (കർത്താവേ ..... )
മിശിഹായേ അനുഗ്രഹിക്കണമേ (മിശിഹായേ.... )
കർത്താവേ അനുഗ്രഹിക്കണമേ (കർത്താവേ..... )
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ (മിശിഹായേ...... )
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ (മിശിഹായേ......)
(ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് ചൊല്ലുന്നു)
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ
പരിശുദ്ധാത്മാവായ ദൈവമേ
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ
(ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്ന് ചൊല്ലുന്നു)
പരിശുദ്ധ മറിയമേ
ദൈവത്തിൻ്റെ പരിശുദ്ധ ജനനി
കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ
മിശിഹായുടെ മാതാവേ
ദൈവവരപ്രസാദത്തിൻ്റെ മാതാവേ
പ്രത്യാശയുടെ മാതാവേ
ഏറ്റവും നിർമ്മലയായ മാതാവേ
അത്യന്ത വിരക്തയായ മാതാവേ
കളങ്കമറ്റ കന്യകയായ മാതാവേ
കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ
അത്ഭുതത്തിനു വിഷയമായ മാതാവേ
സദുപദേശത്തിൻ്റെ മാതാവേ
സൃഷ്ടാവിൻ്റെ മാതാവേ
തിരുസഭയുടെ മാതാവേ
കരുണയുടെ മാതാവേ
രക്ഷകൻ്റെ മാതാവേ
ഏറ്റം വിവേകമതിയായ കന്യകേ
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ
സ്തുതിക്കു യോഗ്യയായ കന്യകേ
മഹാവല്ലഭയായ കന്യകേ
കനിവുള്ള കന്യകേ
ഏറ്റവും വിശ്വസ്തയായ കന്യകേ
നീതിയുടെ ദർപ്പണമേ
ദിവ്യജ്ഞാനത്തിൻ്റെ സിംഹാസനമേ
ഞങ്ങളുടെ സന്തോഷത്തിൻ്റെ കാരണമേ
ആത്മജ്ഞാന പൂരിത പാത്രമേ
ബഹുമാനത്തിൻ്റെ പാത്രമേ
അദ്ഭുതകരമായ ഭക്തിയുടെ പാത്രമേ
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ
ദാവീദിൻ്റെ കോട്ടയെ
നിർമ്മലദന്തം കൊണ്ടുള്ള കോട്ടയെ
സ്വർണാലയമേ
വാഗ്ദാനത്തിൻ്റെ പേടകമേ
സ്വർഗ്ഗത്തിൻ്റെ വാതിലെ
ഉഷ:കാല നക്ഷത്രമേ
രോഗികളുടെ ആരോഗ്യമേ
പാപികളുടെ സങ്കേതമേ
അഭയാർത്ഥികളുടെ ആശ്വാസമേ
പീഡിതരുടേ ആശ്വാസമേ
ക്രിസ്ത്യാനികളുടെ സഹായമേ
മാലാഖമാരുടെ രാജ്ഞി
പൂർവപിതാക്കന്മാരുടെ രാജ്ഞി
ദീർഘദർശികളുടെ രാജ്ഞി
ശ്ലീഹന്മാരുടെ രാജ്ഞി
വേദസാക്ഷികളുടെ രാജ്ഞി
വന്ദകൻമാരുടെ രാജ്ഞി
കുടുംബങ്ങളുടെ രാജ്ഞി
കന്യകകളുടെ രാജ്ഞി
സകലവിശുദ്ധരുടെയും രാജ്ഞി
അമലോത്ഭവയായ രാജ്ഞി
സ്വർഗ്ഗാരോപിതയായ രാജ്ഞി
പരിശുദ്ധജപമാലയുടെ രാജ്ഞി
കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞി
സമാധാനത്തിൻ്റെ രാജ്ഞി
ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ
കർത്താവേ ഞങ്ങളുടെപാപങ്ങൾ ക്ഷമിക്കണമേ
ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരൻ്റെ പുണ്യ പൂര്‍ണ്ണയായ മാതാവെ ഇതാ നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാ മാതാവേ സകല ആപത്തുകളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍... സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ.
പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ, പൂര്‍ണ്ണ മനസോടു കൂടി സാഷ്ടാംഗം വീണു കിടക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ) തൃക്കണ്‍ പാര്‍ത്തു നിത്യകന്യകയായ പരിശുദ്ധ മറിയത്തിൻ്റെ അപേക്ഷയാല്‍ സകല ശത്രുക്കളുടേയും ഉപദ്രവങ്ങളില്‍ നിന്നും രക്ഷിച്ചു കൊള്ളണമെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോ മിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് തരണമേ.
ആമ്മേന്‍.