top of page
Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
കുമ്പസാരത്തിനുള്ള ജപം
സർവ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപകയോഹന്നാനോടും ശ്ശീഹൻമാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും സകല വിശുദ്ധരോടും പിതാവെ, അങ്ങയോടും ഞാൻ ഏറുപറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തുപോയി. എൻ്റെ പിഴ, എൻ്റെ പിഴ, എൻ്റെ വലിയ പിഴ.
ആകയാൽ നിത്യകന്യകയായ പരിശുദ്ധമറിയത്തോടും പ്രധാന മാലാഖയായ വി. മിഖായേലിനോടും വി. സ്നാപകയോഹന്നാനോടും ശ്ശീഹൻമാരായ വി. പത്രോസിനോടും വി. പൗലോസിനോടും വി. തോമ്മായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും നമ്മുടെ കർത്താവായ ദൈവത്തോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നു ഞാൻ അപേക്ഷിക്കുന്നു.
ആമ്മേൻ.
bottom of page